ഉറക്കമില്ലായ്മ ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്‌നമാണ്. നന്നായി ഉറങ്ങിയില്ലെങ്കില്‍ നിരവധി അസുഖങ്ങളാകും പിടിപെടുക. ഉറക്കവും ശാരീരികമാനസിക പ്രവര്‍ത്തനങ്ങളും തമ്മില്‍ ബന്ധമുണ്ട് . അതിനാല്‍ ഉറക്കം ഒരാള്‍ക്ക് അത്രമേല്‍ പ്രധാനപ്പെട്ടതാണ്.

നല്ല ഉറക്കത്തിന് പറ്റിയ സാഹചര്യം സൃഷ്ടിക്കുക. ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുറിയില്‍ ലൈററിടുന്നതും ടിവിയോ കമ്പ്യൂട്ടറോ നോക്കുന്നതും നല്ലതല്ല. വായിക്കുന്നതോ ഇഷ്ടമുള്ള പാട്ടു കേള്‍ക്കുന്നതോ ഉറക്കം വരാന്‍ സഹായിക്കും. ബഹളങ്ങളില്ലാത്ത അന്തരീക്ഷവും നല്ല ഉറക്കത്തിന് അത്യാവശ്യമാണ്.

ഉറങ്ങാന്‍ പോകും മുന്‍പ് ഭക്ഷണം അമിതമാകരുത് ഉറക്കത്തിന് മുന്‍പ് പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കാം കിടക്കും മുന്‍പ് ശുദ്ധവായു ശ്വസിച്ച് അല്‍പം നടക്കാം .കഫീന്‍ അടങ്ങിയവയും എനര്‍ജി ഡ്രിങ്കുകളും രാത്രി ഒഴിവാക്കുക ഉറപ്പുള്ളതും സുഖകരവുമായ കട്ടിലിലും മെത്തയിലും കിടക്കുക മുറിയില്‍ അനുയോജ്യമായ താപനില
ക്രമീകരിക്കുക ഉറങ്ങാനും ഉണരാനും കൃത്യസമയം പാലിക്കുക ടി.വി, കമ്പ്യൂട്ടര്‍ ഗെയിം എന്നിവ കിടക്കുന്നതിന് തൊട്ടുമുന്‍പ് വേണ്ട