അടിച്ചമര്‍ത്തപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകളുടെ ജീവിതകഥ പറയുന്ന ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിലെ മേരിക്കുട്ടി എന്ന ജയസൂര്യയുടെ വേറിട്ട കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തനിക്ക് കൊടുക്കുന്ന വേഷം ഭംഗിയായി നിര്‍വ്വഹിക്കുന്ന നടനാണ് ജയസൂര്യ. ഇപ്പോള്‍ കടമറ്റത്ത് കത്തനാര്‍ എന്ന കഥാപാത്രവുമായി പ്രേക്ഷക മുന്നില്‍ എത്തുകയാണ് താരം. വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ
നാടകങ്ങളിലും ടിവിയിലും കണ്ട കടമറ്റത്ത് കത്തനാര്‍ എന്ന വൈദികനായ മാന്ത്രികന്‍ വെള്ളിത്തിരയിലേക്ക് എത്തുന്നുവെന്നതാണ് പ്രത്യേകത.

ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍ ഒരുക്കിയ റോജിന്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്‍ രാമാനന്ദ് ആണ് തിരക്കഥ ഒരുക്കുക. ഫാന്റസി- ത്രില്ലര്‍ ചിത്രമായിരിക്കം ഇത്. ത്രീഡി ചിത്രമായിരിക്കും ഇത്. അതേസമയം മലയാളത്തിന്റെ മഹാനടന്‍ സത്യന്റെ ജീവിത കഥ പ്രമേയമാകുന്ന ചിത്രത്തിലും ജയസൂര്യയാണ് നായകന്‍.

2001 ചെറിയൊരു വേഷം ചെയ്തു കൊണ്ട് സിനിമയിലെത്തിയ നടനാണ് ജയസൂര്യ. 2002 ല്‍ വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെ നായക പദവിയിലെത്തി.

ഒന്നിലേറെ നായകന്‍മാരുള്ള ചിത്രങ്ങളാണ് ഈ നടന്‍ ഏറെ നേട്ടമായത്. അഞ്ച് തമിഴു ചിത്രത്തില്‍ അഭിനയിച്ചു. നാല്‍പ്പതിലധികം മലയാളചിത്രങ്ങളില്‍ അഭിനയിച്ചു. നായക കഥാപാത്രത്തെ മാത്രമെ അവതരിപ്പിക്കൂ എന്ന പിടിവാശിയില്ലാത്തതും നര്‍മരംഗങ്ങളിലെ മികവുമാണ് ഈ നടന്റെ വളര്‍ച്ചക്ക് സഹായകമായത്.