ടോമിൻ തച്ചങ്കരിയെ എഡിജിപി ക്രൈംസ് ആയി നിയമിച്ചു. ആംഡ് പോലീസ് ബറ്റാലിയൻ എഡിജിപിയുടെ അധിക ചുമതലയും തച്ചങ്കരി വഹിക്കും. ഇന്റലിജൻസ് എഡിജിപി ടി.കെ. വിനോദ്കുമാർ ക്രൈംസ് എഡിജിപിയുടെ അധിക ചുമതല നിർവഹിച്ചു വരികയായിരുന്നു.
ചൈത്രാ തെരേസ ജോണിന് ഇന്ത്യ റിസർവ് ബറ്റാലിയൻ എസ്പിയുടെ അധിക ചുമതല നൽകി. തിരുവനന്തപുരം സിറ്റി അഡീഷണൽ കമ്മീഷണറായിരിക്കേ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ റെയ്ഡ് നടത്തിയ ചൈത്രാ തെരേസ ജോണിനെ ആന്റി നക്സൽ ടെറർ സ്ക്വാഡ് എസ്പിയായി മാറ്റി നിയമിച്ചിരുന്നു.
ഡോ. ദിവ്യ വി. ഗോപിനാഥിനു വനിതാ ബറ്റാലിയൻ എസ്പിയുടെ അധിക ചുമതല നൽകി. പോലീസ് ഐടി വിഭാഗം എസ്പിയാണ്.