കോണ്ഗ്രസ് എംപി ശശി തരൂരിനെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്കു നാമനിർദേശം ചെയ്തു. വിദേശകാര്യ സമിതിയിലേക്കാണു തരൂരിനെ സ്പീക്കർ ഓം ബിർള ശിപാർശ ചെയ്തത്. ഒന്നാം മോദി സർക്കാരിന്റെ കീഴിലും ഈ സമിതിയിൽ തരൂർ അംഗമായിരുന്നു.
നേരത്തെ ഈ സമിതി രൂപീകരിച്ചപ്പോൾ തരൂരിനെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതേതുടർന്ന് പ്രതിപക്ഷ അംഗത്തെ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്ന പതിവ് സർക്കാർ അവസാനിപ്പിച്ചെന്നു തരൂർ പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നിയമനം.
തരൂരിനെ നിയമിക്കാൻ വിദേശകാര്യ സമിതിയിൽ അംഗമായിരുന്ന ദീപക് ബെയ്ജിനെ കെമിക്കൽസ് ആന്റ് ഫെർട്ടിലൈസേഴ്സ് കമ്മിറ്റിയിലേക്കു മാറ്റിയിട്ടുമുണ്ട്.
നേരത്തെ, തരൂർ ചെയർമാൻ ആയിരിക്കെ വിദേശകാര്യ സമിതി, അന്നത്തെ പാർലമെന്ററി സെക്രട്ടറിയായ എസ്. ജയശങ്കറെ ചൈനയുമായുള്ള ദോക്ലാം വിഷയത്തിൽ വിളിച്ചുവരുത്തിയിരുന്നു. രണ്ടാം മോദി സർക്കാരിൽ ജയശങ്കർ വിദേശകാര്യ മന്ത്രിയാണ്.