കൊച്ചി: എറണാകുളത്ത് അഡ്വ മനു റോയ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാകും. എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായിട്ടാകും മത്സരിക്കുക.

മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ കെ.എം. റോയിയുടെ മകനായ മനു റോയി, സെയ്ന്റ് പോള്‍സ് കോളേജില്‍ പഠിക്കുമ്ബോള്‍ എസ്.എഫ്.ഐ. പാനലില്‍ മത്സരിച്ചിട്ടുണ്ട്.

ഇടതു സ്ഥാനാര്‍ത്ഥിയായി ലത്തീന്‍ സമുദായത്തില്‍നിന്നുള്ള ഒരാളെയാണ് സി.പി.എം. ആദ്യം മുതല്‍തന്നെ അന്വേഷിച്ചിരുന്നത്. എറണാകുളം ബാര്‍ അസോസിയേഷനില്‍ മൂന്നുതവണ ഭാരവാഹിയായിരുന്നു മനു. ലോയേഴ്സ് യൂണിയന്‍ അംഗമാണ്.