കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച വി​വി​പാ​റ്റി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​ന്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ക​ണ്ണ​ന്‍ ഗോ​പി​നാ​ഥ​ന്‍. ഇ​ല​ക്‌ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ വി​വി​പാ​റ്റ് ഉ​ള്‍​പ്പെ​ടു​ത്തി​യ​ത് വോ​ട്ടിം​ഗ് തി​രി​മ​റി എ​ളു​പ്പ​മാ​ക്കി​യെ​ന്നും ക​ണ്ണ​ന്‍ ആ​രോ​പി​ച്ചു.

ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു ക​ണ്ണ​ന്‍ ഗോ​പി​നാ​ഥ​ന്റെ ആ​രോ​പ​ണം. ബാ​ല​റ്റ് യൂ​ണി​റ്റും ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​മാ​യി ഇ​പ്പോ​ള്‍ നേ​രി​ട്ട് ക​ണ​ക്‌ട് ചെ​യി​തി​ട്ടി​ല്ലെ​ന്നും അ​തി​നാ​ല്‍ ത​ന്നെ ബാ​ല​റ്റ് യൂ​ണി​റ്റി​ലെ ബ​ട്ട​ണ്‍ ഉ​പ​യോ​ഗി​ച്ചു രേ​ഖ​പ്പെ​ടു​ത്തു​ന്ന വോ​ട്ട​ല്ല രേ​ഖ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റ് നേ​രി​ട്ടു ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത് വി​വി​പാ​റ്റു​മാ​യാ​ണ്. അ​തു​കൊ​ണ്ടു വി​വി​പാ​റ്റ് മെ​ഷീ​നി​ല്‍ നി​ന്നു ല​ഭി​ക്കു​ന്ന​ത് അ​നു​സ​രി​ച്ചാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​തു​മൂ​ലം വോ​ട്ടിം​ഗ് തി​രി​മ​റി എ​ളു​പ്പ​മാ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​വി​ടെ വി​വി​പാ​റ്റ് ര​ണ്ടു കാ​ര്യ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്നു. ഒ​ന്നാ​മ​താ​യി വോ​ട്ട​ര്‍​മാ​ര്‍ എ​ന്തു കാ​ണു​ന്നു​വെ​ന്ന​തും ര​ണ്ടാ​മ​താ​യി യ​ഥാ​ര്‍​ഥ​ത്തി​ല്‍ ഏ​തു വോ​ട്ടു രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന​തും.

ഇ​ന്ത്യ​യി​ല്‍ ഉ​പ​യോ​ഗി​ച്ചു പോ​ന്നി​രു​ന്ന ഇ​വി​എ​മ്മു​ക​ളി​ല്‍ വി​വി​പാ​റ്റ് സ്ലോ​ട്ട് ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ട് ഈ ​ന്യൂ​ന​ത മ​റി​ക​ട​ക്കു​ന്ന​തി​നാ​യി വി​വി​പാ​റ്റ് പ്ര​ത്യേ​ക​മാ​യി ഡി​സൈ​ന്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ത് വ​ലി​യ പോ​രാ​യ്മ​യാ​ണെ​ന്നും ക​ണ്ണ​ന്‍ ഗോ​പി​നാ​ഥ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വി​വി​പാ​റ്റ് മെ​ഷീ​നി​ല്‍ തി​രി​മ​റി ന​ട​ത്താ​നാ​കു​മോ​യെ​ന്ന​താ​ണ് ഇ​വി​ടെ പ്ര​സ​ക്ത​മാ​യ ചോ​ദ്യം. സാ​ധി​ക്കു​മെ​ന്നാ​ണ് ഉ​ത്ത​ര​മെ​ങ്കി​ല്‍ അ​ത് മ​ന​സി​ലാ​ക്കാ​ന്‍ മ​റ്റെ​ന്തെ​ങ്കി​ലും സം​വി​ധാ​ന​മു​ണ്ടോ എ​ന്നും ക​ണ്ണ​ന്‍ ഗോ​പി​നാ​ഥ​ന്‍ ചോ​ദി​ക്കു​ന്നു.

കാ​ഷ്മീ​രി​നു പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കി​വ​ന്നി​രു​ന്ന വ​കു​പ്പു​ക​ള്‍ റ​ദ്ദാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ക​ണ്ണ​ന്‍ ഐ​എ​എ​സ് രാ​ജി​വെ​ച്ച​ത്. കാ​ഷ്മീ​രി​ലെ ല​ക്ഷ​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ള്‍​ക്കു അ​ടി​സ്ഥാ​ന സൗ​ക​ര്യം നി​ഷേ​ധി​ക്കു​ന്ന​ത് സ​ഹി​ക്കാ​നാ​വി​ല്ലെ​ന്നു ക​ണ്ണ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ങ്ങ​ള്‍​ക്കെ​തി​രെ പ്ര​തി​ക​രി​ക്കാ​നു​ള്ള അ​വ​കാ​ശം ജ​ന​ങ്ങ​ള്‍​ക്കു​ണ്ടെ​ന്നും ഇ​തു നി​ഷേ​ധി​ക്കു​ന്ന​ത് ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ക​ണ്ണ​ന്‍ പ​റ​ഞ്ഞി​രു​ന്നു.