വയനാട്: വയനാട്ടില്‍ ഒക്ടോബര്‍ അഞ്ചിന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബന്ദിപ്പൂര്‍ പാതയില്‍ പൂര്‍‌ണ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കേരളത്തെയും കര്‍ണാടകത്തെയും ബന്ധിപ്പിക്കുന്നതാണ് ബന്ദിപ്പൂര്‍ പാത. അതേസമയം വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ നിന്നുള്ള സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അടിയന്തിരമായി വിഷയത്തില്‍ ഇടപെടുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. 24 മണിക്കൂര്‍ ഹര്‍ത്താലിനാണ് യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്നത്.നിലവില്‍ ദേശീയ പാതയിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തില്‍ ഇളവ് വരുത്തണം എന്നാവശ്യപ്പെട്ട് യുവജനസംഘടനകളുടെ നേതൃത്വത്തില്‍ വയനാട്ടില്‍ പ്രതിഷേധസമരങ്ങള്‍ നടന്നുവരികയാണ്.