സോള്‍: കൊറിയ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യന്‍താരം തോറ്റ് സിന്ധു പുറത്തായി. അമേരിക്കന്‍ താരം ബെയ്‌വന്‍ സാങ്ങിനെതിരെയാണ് സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍ 21-7, 22-24, 15-21.

ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സൈന നെഹ്‌വാളിന്റെ പോരാട്ടവും ആദ്യ റൗണ്ടില്‍ തന്നെ അവസാനിച്ചു. ദക്ഷിണ കൊറിയയുടെ കിം ഗാ ഉന്നുമായി നടന്ന മത്സരത്തില്‍ നിന്നും പരിക്ക് മൂലം സൈന പിന്മാറുകയായിരുന്നു . ആദ്യ ഗെയിം 21-19 എന്ന ക്രമത്തില്‍ നേടിയ സൈനയ്ക്ക് രണ്ടാം ഗെയിം 18-21 എന്ന പോയിന്‍റില്‍ നഷ്ടമായി. മൂന്നാം ഗെയിമില്‍ 1-8 എന്ന നിലയില്‍ പിന്നില്‍ നില്‍ക്കുമ്ബോള്‍ ആണ് താരം പിന്മാറിയത്.

പുരുഷ വിഭാഗത്തില്‍ പ്രതീക്ഷയായിരുന്ന സായ് പ്രണീതും ആദ്യ റൗണ്ടില്‍ പുറത്തായി. ഡെന്മാര്‍ക്കിന്റെ ആന്‍ഡേഴ്‌സ് അന്റോന്‍സനെതിരായ മത്സരത്തിനിടെ പരിക്കുമൂലം പ്രണീത് പിന്മാറുകയായിരുന്നു. ആദ്യ സെറ്റ് 9-21ന് തോറ്റ ഇന്ത്യന്‍ താരം രണ്ടാം സെറ്റില്‍ 7-11ന് പിറകില്‍ നില്‍ക്കുമ്ബോഴായിരുന്നു പിന്മാറ്റം. ചൈന ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ് പ്രണീത് പുറത്തായത്.