വിനീത് ശ്രീനിവാസന്‍ ചിത്രം മനോഹരം റിലീസിനൊരുങ്ങുന്നു. അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ 27നാണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ ട്രെയ്ലറിനും, ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. സഞ്ജീവ് ടിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കലിനൊപ്പം സൂര്യ ഫിലിംസ് സാരഥി സുനില്‍ എ കെ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ദ്രന്‍സ്, അപര്‍ണ ദാസ്, ബേസില്‍ ജോസഫ്, ദീപക് പറമ്ബൊള്‍, ഹരീഷ് പേരാടി, ജൂഡ് ആന്റണി ജോസഫ്, വി കെ പ്രകാശ്, ഡല്‍ഹി ഗണേഷ്, അഹമ്മദ് സിദ്ദിഖി, നിസ്താര്‍ സൈട്, മഞ്ജു സുനില്‍, കലാരന്ജിനി, ശ്രീലക്ഷ്മി, വീണ നായര്‍, നന്ദിനി എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.