പിറവം: എറണാകുളം പിറവം സെന്റ് മേരീസ് പള്ളിയില്‍ സുപ്രിം കോടതി വിധി നടപ്പാക്കാനുള്ള തയ്യാറെടുപ്പ് ആരംഭിച്ചു. പ്രാര്‍ഥനക്കായി പള്ളിയില്‍ പ്രവേഷിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം എത്തി. അതേസമയം, ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ പ്രവേശിക്കാന്‍ ആനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് യാക്കോബായ വിഭാഗം. സ്ഥലത്ത് സംഘര്‍ഷാവസ്ഥയാണ്. വന്‍ പൊലിസ് സന്നാഹം ഏര്‍പെടുത്തിയിട്ടുണ്ട്.

തര്‍ക്കം നിലനില്‍ക്കുന്ന പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വൈദികര്‍ക്ക് പ്രവേശിക്കാന്‍ സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി പൊലിസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ച ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാനെത്തിയിരുന്നു. പൊലിസ് സംരക്ഷണം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് തിരിച്ച്‌ പോവുകയായിരുന്നു.