തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കര്‍ മരിക്കാനിടയായ വാഹനാപകടമുണ്ടായിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. സിബിഐ അന്വേഷിക്കമെണ ആവശ്യം സര്‍ക്കാറിന്‍റെ പരിഗണനയിലിരിക്കെ അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിക്കുകയാണ് അച്ഛന്‍ കെ സി ഉണ്ണി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. കോരാണിയില്‍ ദേശീയപാതക്ക് സമീപമുള്ള മരത്തില്‍ നിയന്ത്രണം തെറ്റിയ ഇന്നോവ കാറിടച്ചാണ് ബാലഭാസ്കറും രണ്ടരവയസ്സുകാരി മകള്‍ തേസ്വനിയും മരിച്ചത്.

ഏക മകള്‍ തേജസ്വനി ബാലയ്ക്ക് വേണ്ടി തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ പോയി മടങ്ങവെയാണ് തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ച്‌ വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷമി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുനും സാരമായി പരിക്കേറ്റിരുന്നു.

എന്നാല്‍, അപകടസമയത്ത് വാഹനമോടിച്ചത് ആരെന്ന സംശയമാണ് അപകടത്തിലെ ദുരൂഹത ഉയര്‍ത്തിത്. വാഹനമോടിച്ചത് ബാലഭാസ്കറായിരുന്നുവെന്ന് അര്‍ജ്ജുനും, അല്ല അര്‍ജ്ജുനാണെന്ന് ലക്ഷമിയും മൊഴി നല്‍കിയതോട് ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ടു.

ക്രൈം ബ്രാഞ്ച് അന്വേഷണത്തിനിടെ ബാലഭാസ്കറിന്‍റെ അടുത്ത സുഹൃത്തുക്കള്‍ സ്വര്‍ണ കടത്തുകേസില്‍ പ്രതികളായി. ഇതോടെ പണം തട്ടിയടുക്കാന്‍ ബാലഭാസ്കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ ആരോപണത്തിന് മൂര്‍ച്ചയേറി.