ര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടി രാഷ്ട്രീയക്കാരന്റെ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് വണ്‍.

ബോബി-സഞ്ജയ് തിരക്കഥ എഴുതി സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന നിലയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ 20ന് എറണാകുളത്ത് തുടങ്ങുകയാണ്. 15 ദിവസത്തോളമുള്ള ഷൂട്ടിംഗാണ് എറണാകുളത്ത് നടക്കുക. അടുത്ത ഷെഡ്യൂള്‍ തിരുവനന്തപുരത്തായിരിക്കും.