ഇന്ത്യയുടെ സൂപ്പര്‍ ബൗളര്‍മാരില്‍ ഒരാളായ ജസ്പ്രീത് ബുംറക്ക് കളിയ്ക്കിടെ പരിക്കേറ്റു. പരിക്കിനെ തുടര്‍ന്ന് ബുംറ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്. പുറത്തേറ്റ പരിക്കിനെ തുടര്‍ന്നാണ് കളിയില്‍ നിന്ന് പിന്മാറിയത്. ബുംറക്ക് പകരം ഉമേഷ് യാദവ് ആയിരിക്കും ടീമിലെത്തുന്നത്. ഇതുവരെ 12 ടെസ്റ്റ് മത്സരങ്ങള്‍ ആണ് ബുംറ കളിച്ചിരിക്കുന്നത്. എന്നാല്‍, ആദ്യമായി ഇന്ത്യയില്‍ ടെസ്റ്റ് മത്സരം കളിക്കാന്‍ ഇരിക്കെയാണ് പരിക്ക് വില്ലനായി എത്തിയത്. ടെസ്റ്റില്‍ മികച്ച പ്രകടനം കഴിച്ച വെച്ച ബുംറ 62 വിക്കറ്റുകള്‍ ഇതുവരെ നേടിയിട്ടുണ്ട്.