ക​ണ്ണൂ​ര്‍: വി​ദേ​ശ​ത്തു​നി​ന്നും അ​വ​ധി​ക്കെ​ത്തി​യ യു​വാ​വി​നെ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാ​ഞ്ഞി​രോ​ട് എ​ലു​മ്ബ​ന്‍ ഹൗ​സി​ല്‍ പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ന്‍-​സ​രോ​ജി​നി ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍ എ. ​സ​നേ​ഷി​നെ (35) ആ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 11 ഓ​ടെ കാ​ഞ്ഞി​രോ​ട് തെ​രു ഗ​ണ​പ​തി മ​ണ്ഡ​പം കു​ള​ത്തി​ലാ​ണ് സ​നേ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ സ​നേ​ഷി​നെ വീ​ട്ടി​ല്‍ നി​ന്നും കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും ന​ട​ത്തി​യ തെ ​ര​ച്ചി​ലി​ലാ​ണ് കു​ള​ത്തി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ണ്ണൂ​രി​ല്‍ നി​ന്ന് അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. മ​സ്ക്ക​റ്റി​ല്‍ ജോ​ലി​യു​ണ്ടാ​യി​രു​ന്ന സ​നേ​ഷ് അ​വ​ധി​ക്ക് നാ​ട്ടി​ല്‍ എ​ത്തി​യ​താ​ണ്. സ​നേ​ഷി​ന്‍റെ ഭാ​ര്യ അ​ശ്വ​തി​യും മ​സ്ക്ക​റ്റി​ല്‍ ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. ഏ​ക മ​ക​ള്‍: ഇ​വ.