ഇസ്‍ലാമാബാദ്: ഇന്ത്യയുമായി ചര്‍ച്ചയ്ക്കില്ലന് വ്യക്തമാക്കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ജമ്മു കശ്മീരിലെ നിയന്ത്രണം പിന്‍വലിക്കും വരെയാന്‍ ഈ നീക്കം. അന്തര്‍ദേശീയ തലത്തില്‍ കശ്മീര്‍ വിഷയം
എത്തിക്കുന്നതിലും പാകിസ്ഥാന്‍ പരാജയപ്പെട്ടുവെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളോട് ലോകം കാണിക്കുന്ന നിസ്സംഗതയില്‍ തനിക്ക് നിരാശയുണ്ടെന്നും ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് താല്‍പ്പര്യമുള്ള വലിയ വിപണിയായതുകൊണ്ടാണെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാനുമായി ഇപ്പോള്‍ ചര്‍ച്ചയ്ക്കുള്ള സാഹചര്യം ഇല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അറിയിച്ചു. ഭീകരവാദത്തിനെതിരെ കര്‍ശന നടപടി വേണമെന്നും പാകിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും മോദി വ്യക്തമാക്കി.
മോദി നിലപാട് വ്യക്തമാക്കിയത് ഹൂസ്റ്റണില്‍ വച്ച്‌ നടക്കുന്ന ഹൗഡി മോദി പരിപാരിടിയില്‍ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്.

ഇന്ത്യ-പാക് ബന്ധം ഇത്രത്തോളം വഷളായത് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് എടുത്തു കള‍ഞ്ഞതിന് പിന്നാലെയാണ്. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന പാകിസ്താന്റെ ആവശ്യം യു എന്‍ തള്ളിയിരുന്നു. കശ്മീര്‍ വിഷയം ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നായിരുന്നു യുഎന്‍ സെക്രട്ടറി ജനറല്‍ അറിയിച്ചത്.