കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി സംസ്ഥാന സര്‍ക്കാര്‍. ഫ്ലാറ്റ് പൊളിക്കാന്‍ സര്‍ക്കാര്‍ ചുമതലപെടുത്തിയ സബ്കളക്ടര്‍ സ്നേഹില്‍ കുമാര്‍ ഐഎഎസ് മരടിലെത്തി നഗരസഭാ സെക്രട്ടറിയുടെ അധിക ചുമതല ഏറ്റെടുത്തു.
ഫ്ലാറ്റ് പൊളിക്കലിനു മുന്നോടിയായി എല്ലാ ഫ്ളാറ്റുകളിലെയും ജല, വൈദ്യുതി വിതരണം നിര്‍ത്തലാക്കാന്‍ നോട്ടീസ് നല്കി. തുടര്‍ നടപടികള്‍ കൂടിയാലോചനകള്‍ക്കു ശേഷം തീരുമാനിക്കുമെന്ന് സബ്കളക്ടര്‍ വ്യക്തമാക്കി.