അറ്റ്‌ലാന്റ: കിഴക്കേക്കര സഖറിയാ വര്‍ക്കിയുടെ (ചിന്നാര്‍, ഇടുക്കി) ഭാര്യ ആന്‍സി വര്‍ക്കി കിഴക്കേക്കര അറ്റ്‌ലാന്റയില്‍ സെപ്റ്റംബര്‍ 23-നു  നിര്യാതയായി. തൊടുപുഴ ഉടുമ്പന്നൂര്‍ തോട്ടുങ്കല്‍ കുര്യാക്കോസ് – ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്.

മക്കള്‍: നിക്കോള്‍, നതാലിയ, നിസ്സി.

വെയ്ക് സര്‍വീസ് സെപ്റ്റംബര്‍ 25-നു രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ എറ്റേണല്‍ ഹില്‍സ് ഫ്യൂണറല്‍ ഹോമില്‍ (Eternal Hills, Funeral home, GA) നടക്കും.

സംസ്കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 26-നു ഉച്ചകഴിഞ്ഞ് 2.30-നു സെന്റ് അല്‍ഫോന്‍സാ കാത്തലിക് ചര്‍ച്ചിലും (St. Alphonsa Catholic Church, Longville, GA) തുടര്‍ന്നു സംസ്കാരം എറ്റേണല്‍ ഹില്‍സ് ഫ്യൂണറല്‍ ഹോമിലും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോബി (678 863 0540), ബീന (678 863 0686).