ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തില്‍ ഹൂസ്റ്റണിലെ വിവിധ ദേവാലയങ്ങളില്‍ വച്ച് പ്രാര്‍ത്ഥനാവാരം സംഘടിപ്പിക്കുന്നു.

സെപ്തംബര്‍ 30 തിങ്കളാഴ്ച മുതല്‍ ഒക്ടോബര്‍ 6 ഞായറാഴ്ച വരെ വൈകിട്ട് 7   മുതല്‍  8 വരെ നടത്തപെടുന്ന പ്രാര്‍ത്ഥനാവാരത്തില്‍ വിവിധ ദേവാലയങ്ങളിലെ വൈദികര്‍ ദൈവവചന പ്രഘോഷണം നടത്തും.

സെപ്തംബര്‍ 30 തിങ്കളാഴ്ച  സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്
ഒക്ടോബര്‍ 1 ചൊവ്വാഴ്ച  സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക് ചര്‍ച്ച്
ഒക്ടോബര്‍ 2 ബുധനാഴ്ച  ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ച്
ഒക്ടോബര്‍ 3 വ്യാഴാഴ്ച  സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച്
ഒക്ടോബര്‍ 4 വെള്ളിയാഴ്ച  സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച്
ഒക്ടോബര്‍ 5 ശനിയാഴ്ച  സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച്
ഒക്ടോബര്‍ 6 ഞായറാഴ്ച  സെന്റ് ജെയിംസ് ക്‌നാനായ ചര്‍ച്ച്

ഗാനശുശ്രൂഷയും പ്രത്യേക മധ്യസ്ഥപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.അതാത് ദേവാലയങ്ങളിലെ  വികാരിമാര്‍ അദ്ധ്യക്ഷത വഹിക്കും.

ഹൂസ്റ്റണ്‍ നിവാസികളുടെ കുടുംബ ഭദ്രതയ്ക്കും സമാധാനജീവിതത്തിനും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുവാനും വചനം ശ്രവിക്കുവാനും ഈ പ്രാര്‍ത്ഥനവാരം ജാതിമതഭേദമെന്യേ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റവ. ഫാ. ഐസക് ബി. പ്രകാശ് (പ്രസിഡണ്ട്), റവ. ഏബ്രഹാം വര്‍ഗീസ് ( വൈസ് പ്രസിഡണ്ട്), റവ. കെ.ബി. കുരുവിള (പി.ആര്‍.ഓ) അനൂപ് ചെറുകാട്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റി പ്രാര്‍ത്ഥനാവാരത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,
റവ. ഫാ. ഐസക് ബി. പ്രകാശ്  832 997 9788
അനൂപ് ചെറുകാട്ടൂര്‍  727 255 3650