തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയാകുമ്ബോള്‍ തിരശീലയില്‍ വേഷമിടുന്നത് ബോളിവുഡ് താരം കങ്കണ റണാവത് ആണ്. ‘തലൈവി’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ മുന്നൊരുക്കത്തിലാണ് കങ്കണയും അണിയറ പ്രവര്‍ത്തകരും.

ജയലളിതയുടെ രൂപ സാദ‍ൃശ്യം വരുത്താന്‍ വേണ്ടി ആശ്രയിക്കുന്നത് പ്രോസ്തെറ്റിക് മേക്ക്‌അപ്പിനെയാണ്. മേക്ക്‌അപ്പിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ താരം തന്നെ പങ്കുവെച്ചിട്ടുണ്ട്. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ‘തലൈവി’ തമിഴിലും ഹിന്ദിയിലുമായായിരിക്കും പുറത്തിറങ്ങുക.