മസ്‍കത്ത്: യാത്രയ്ക്കിടെ വിമാനത്തില്‍വെച്ച്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മലയാളി മരിച്ചു. ഖത്തറിലേക്ക് യാത്ര ചെയ്യുകയായിരുന്ന കാസര്‍കോഡ് ചെട്ടുംകുഴി സ്വദേശളി ആലിക്കോയ (63) ആണ് മരിച്ചത്.

അടിയന്തര ചികിത്സ ലഭ്യമാക്കാനായി വിമാനം മസ്കത്തിലിറക്കിയെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഖത്തറില്‍ കോടതി ഉദ്യോഗസ്ഥനായിരുന്ന ആലിക്കോത്തില്‍ വെച്ച്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി മസ്കത്തിലിറക്കി. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.