ദുബൈ:എന്‍ ആര് ഐ കളില്‍ നിന്ന് ആധാര്‍ കാര്‍ഡ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സംവിധാനം ആഗോളതലത്തില്‍ പുറത്തിറക്കിയതോടെ യു എ ഇ യിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇപ്പോള്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം. സാധുവായ പാസ്പോര്‍ട്ടുകളുള്ള പ്രവാസികള്‍ക്കാണ് ആധാറിന് അപേക്ഷിക്കാന്‍ സാധിക്കുന്നത്. നേരത്തെ ഇന്ത്യയിലെ സ്ഥിരതാമസക്കാര്‍ക്ക് മാത്രമായിരുന്നു ഈ സംവിധാനം.
അത് നീക്കം ചെയ്യാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് അനുസൃതമായി എന്‍ ആര് ഐ കളില്‍ നിന്ന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സംവിധാനം ആധാര്‍ നല്കുന്ന യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.ഐ.ഐ) തയ്യാറാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇലക്ട്രോണിക്സ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയെങ്കിലും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീയതി മുതലാണ് പ്രാബല്യത്തില്‍ വരിക. യു എ ഇ യിലെ ഒട്ടേറെ പ്രവാസികളാണ് നീക്കത്തെ സ്വാഗതം ചെയ്തത്.
അപേക്ഷകര്‍ തിരിച്ചറിയല്‍ രേഖ, വിലാസം, ജനനതിയതി എന്നിവ തെളിയിക്കുന്നതിന് സാധുവായ പാസ്പോര്‍ട്ട് രജിസ്ട്രേഷന് സമയത്ത് ഉപയോഗിച്ചാല്‍ മതിയാകും.
അതേസമയം പാസ്പോര്ട്ടില് ഇന്ത്യന്‍ വിലാസം ഇല്ലെങ്കില്‍, വിലാസത്തിന്റെ തെളിവായി യു ഐ ഡി ഐ അംഗീകരിച്ച മറ്റേതെങ്കിലും അഡ്രസ് രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയാകും. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് എന്‍ ആര് ഐ കള്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു.
രജിസ്ട്രേഷന് പൂര്‍ത്തിയായാല്‍ അപേക്ഷിക്കുന്ന സമയത്ത് സമര്‍പ്പിച്ച ഇന്ത്യന്‍ വിലാസത്തില്‍ ആധാര്‍ നമ്ബര്‍ അടങ്ങിയ കത്ത് അപേക്ഷകര്‍ക്ക് ലഭിക്കും. അതോറിറ്റിയുടെ വെബ്സൈറ്റ് വഴി https://uidai.gov.in/ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.