ഡല്‍ഹി: സെപ്റ്റംബര്‍ 26, 27 തീയതികളില്‍ പൊതുമേഖലാ ബാങ്കുകളിലെ ഓഫീസര്‍മാരുടെ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് മാറ്റി.ധനകാര്യ സെക്രട്ടറി രാജീവ് കുമാറിന്റെ സംഘടനകളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന ഉറപ്പുലഭിച്ചതിന്റെ സാഹചര്യത്തിലാണ് ഇതെന്ന് യൂണിയനുകളുടെ സംയുക്തപ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ പത്ത് പൊതുമേഖലാബാങ്കുകള്‍ ലയിപ്പിച്ച്‌ നാലാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യപിച്ചിരുന്നത്.

പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ (എ.ഐ.ബി.ഒ.സി.), ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ (എ.ഐ.ബി.ഒ.എ.), ഇന്ത്യന്‍ നാഷണല്‍ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഗ്രസ് (ഐ.എന്‍.ബി.ഒ.സി.), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്‌സ് (എന്‍.ഒ.ബി.ഒ.) എന്നീ സംഘടനകളാണ്.