ന്യൂയോര്‍ക്ക്: വേള്‍ഡ് ട്രേഡ് സ​െന്‍റര്‍ ആക്രമണത്തിനു ശേഷം ഭീകരതക്കെതിരായ പോരാട്ടത്തില്‍ അമേരിക്കക്കൊപ്പം ചേര്‍ന്നത്​ പാകിസ്​താന്‍ ചെയ്​ത വലിയ അബദ്ധമായിരുന്നുവെന്ന്​ പാക്​ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. ”9/11 ആക്രമണത്തിനു ശേഷം ഭീകരതക്കെതിരെ അമേരിക്കക്കൊപ്പം അണിചേര്‍ന്നത്​ പാകിസ്​താന്‍ ചെയ്​ത വലിയ മണ്ടത്തരങ്ങളിലൊന്നാണ്​. ഇതില്‍ 70,000 പാകിസ്​താന്‍ പൗരന്‍മാരുടെ ജീവനാണ്​​ നഷ്​ടമായത്​. പാക്​ സമ്ബദ്​വ്യവസ്ഥക്ക്​ 200 ബില്യണ്‍ നഷ്​ടമായി. നഷ്​ടങ്ങള്‍ കൂടാതെ അഫ്​ഗാനിലെ ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ പരാജയം സംഭവിച്ചപ്പോള്‍ യു.എസ്​ കുറ്റപ്പെടുത്തിയതും പാകിസ്​താനെ ആയിരുന്നു”​ – ഇമ്രാന്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ വിദേശ സൗഹൃദ സമിതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1980-ല്‍ സോവിയറ്റ് യൂനിയന്‍ അഫ്ഗാനില്‍ കടന്നുകയറിയപ്പോള്‍ അതിനെ ചെറുക്കാന്‍ അമേരിക്കയെ സഹായിക്കുകയാണ് പാകിസ്​താന്‍ ചെയ്തത്. അന്ന്​ ചാര സംഘടനയായ ഇന്‍റര്‍ സര്‍വീസ്​ ഇന്‍റലിജന്‍സി​​െന്‍റ (ഐ.എസ്​.ഐ)പരിശീലനം ലഭിച്ച അല്‍ ഖ്വയ്​ദ ഭീകരരെ പോരാട്ടത്തിനായി അഫ്ഗാനിലേക്കു ക്ഷണിച്ചു. പാകിസ്​താന്‍ സൈന്യവും ഐ.എസ്​.ഐ പരിശീലനം ലഭിച്ച അല്‍ ഖ്വയ്​ദ ഭീകരരുമായിരുന്നു അന്ന്​ പോരാടിയിരുന്നത്​.

9/11 ആക്രമണത്തിനു ശേഷം അമേരിക്കക്കൊപ്പം ചേര്‍ന്നതോടെ ഇതേ ഗ്രൂപ്പുകള്‍ക്കെതിരെ ഭീകരവിരുദ്ധ പോരാട്ടമാണ് പാകിസ്​താന്​ നടത്തേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശാധിപത്യത്തിന് എതിരായ പോരാട്ടം ജിഹാദ് ആണെന്നു പറഞ്ഞിരുന്ന സ്ഥാനത്ത് സോവിയറ്റ് യൂനിയന്‍ മാറി അമേരിക്ക എത്തിയപ്പോള്‍ അത് ഭീകരത ആയി മാറി. ഇത്തരം പോരാട്ടങ്ങളില്‍ നിഷ്​പക്ഷമായി ഇടപെടലാണ്​ പാകിസ്​താന്‍ നടത്തേണ്ടിയിരുന്നതെന്നും ഇംറാന്‍ കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാനില്‍ സൈനിക പരിഹാരം സാധ്യമല്ല. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ യു.എന്‍ രക്ഷാസമിതിയില്‍ യു.എസ് പ്രസിഡന്‍റ്​ ഡൊണള്‍ഡ് ട്രംപിനോട് ആവശ്യപ്പെടുമെന്നും ഇംറാന്‍ പറഞ്ഞു.​

കശ്​മീരില്‍ മാനുഷികമായി പരിഗണിക്കേണ്ട വിഷയമാണ്​. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്​ച നടത്തുകയാണെങ്കില്‍ കശ്​മീരിലെ നിയന്ത്രണങ്ങള്‍ ഒഴിവാ​ക്കാനെങ്കിലും ആവശ്യപ്പെടും. അവിടുത്തെ പ്രതിസന്ധി രൂക്ഷമായി കൊണ്ടിരിക്കയാണെന്നും ഇംറാന്‍ വ്യക്തമാക്കി.