കൊ​ച്ചി: കൊ​ച്ചി​യി​ലെ റോ​ഡ് അ​റ്റ​കു​റ്റ​പ​ണി അ​നി​ശ്ചി​ത​മാ​യി വൈ​കി​പ്പി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ശ​കാ​രി​ച്ചു ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സു​ഹാ​സ്. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശി​ച്ച റോ​ഡു​ക​ളി​ല്‍ പ​ണി​യു​ടെ പേ​രി​ല്‍ ത​ട്ടി​പ്പു​പ​ണി ന​ട​ത്തി​യാ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​ന്പ​ളം പി​ടി​ക്കു​മെ​ന്നാ​ണു ഇ​തു സം​ബ​ന്ധി​ച്ചു വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ മു​ന്ന​റി​യി​പ്പ്.

ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം ഉ​പ​യോ​ഗി​ച്ചാ​ണു നി​ങ്ങ​ള്‍​ക്ക് ശ​ന്പ​ളം ന​ല്‍​കു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലെ​ങ്കി​ല്‍ റോ​ഡ് പ​ണി താ​ന്‍ നേ​രി​ട്ട് ഇ​റ​ങ്ങി ന​ട​ത്തും. ഇ​നി​യൊ​രു മു​ന്ന​റി​യി​പ്പു​ണ്ടാ​കി​ല്ലെ​ന്നും പൊ​തു​ജ​ന​ത്തി​നു​ണ്ടാ​കു​ന്ന ന​ഷ്ടം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​ന്പ​ള​ത്തി​ല്‍​നി​ന്ന് ഈ​ടാ​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ ഓ​ര്‍​മി​പ്പി​ച്ചു.

കു​ഴി​നി​റ​ഞ്ഞ റോ​ഡു​ക​ള്‍ ന​ന്നാ​ക്ക​ണ​മെ​ന്ന് ഈ ​മാ​സം ആ​ദ്യ​മാ​ണു ജി​ല്ലാ ക​ല​ക്ട​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ജി​ല്ല​യി​ലെ ഏ​റ്റ​വും മോ​ശ​മാ​യ 45 റോ​ഡു​ക​ള്‍ ന​ന്നാ​ക്കാ​നാ​ണ് ക​ള​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ക​രാ​റു​കാ​ര്‍​ക്കും നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മെ​തി​രേ ക്രി​മി​ന​ല്‍ ന​ട​പ​ടി ച​ട്ട​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു.