തിരുവനന്തപുരം: ഒരു ഭാഷയും നിര്‍ബന്ധപൂര്‍വം പഠിക്കേണ്ടതില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. മാതൃഭാഷയ്ക്ക് പ്രാധാന്യം നല്‍കിയാവണം വിദ്യാഭ്യാസം. കേരളത്തിന്‍റെ ഭാഷ മലയാളമാവട്ടെയെന്നും ഉപരാഷ്ട്രപതി പറഞ്ഞു. കോട്ടക്കല്‍ ആര്യവൈദ്യശാല സ്ഥാപകന്‍ പി.എസ്.വാരിയരുടെ 150ാം ജന്മവാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരമാവധി ഭാഷകള്‍ പഠിക്കണം. ഒരു ഭാഷയും എതിര്‍ക്കപ്പെടേണ്ടതല്ല. ഒരു രാജ്യം ഒരു ഭാഷ എന്ന അമിത് ഷായുടെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് ഉപരാഷ്ട്രപതിയുടെ പരാമര്‍ശം.