തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ തീപിടിത്തം. നെയ്യാറ്റിന്‍കര ആലുമൂടിന് സമീപത്തുള്ള ബൈക്ക് വര്‍ക്ക്‌ഷോപ്പാണ് പിടിച്ചത്. പ്രദേശത്ത് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ബൈക്ക് വര്‍ക്ക്‌ഷോപ്പില്‍ തീപിടിച്ചതിനെ തുടര്‍ന്ന് സമീപത്തെ കടകളിലേക്കും തീ പടരാന്‍ സാധ്യതയുണ്ട്. അതേസമയം കടയില്‍ തീ പടര്‍ന്നതിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും അപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നെയ്യാറ്റിന്‍കരയില്‍ ബൈക്ക് വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടിത്തം
