കോട്ടയം : പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ജോസ് കെ മാണി. ആര് എന്ത് പറഞ്ഞാലും യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ ബാധിക്കില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

പാലാ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നിട്ടില്ലെന്ന് പി ജെ ജോസഫ് വിഭാഗം നേതാവ് ജോയ് എബ്രഹാമിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥിക്കെതിരായ പരാമര്‍ശമാണ് ജോയ് എബ്രഹാം ഉന്നയിച്ചിരിക്കുന്നത്. ഇത് വെറും പാര്‍ട്ടി പ്രശ്നമല്ല.യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തില്ലെന്നും ജോസ് കെ മാണി പറഞ്ഞു.