തിരുവനന്തപുരം: മന്ത്രി എം.എം. മണിയ്ക്ക് തലയില്‍ ശസ്ത്രക്രിയ. തലയില്‍ അമിത രക്തസ്രാവം മൂലമാണ് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഉടന്‍ ശസ്ത്രക്രിയയും പൂര്‍ത്തിയാക്കി. ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും 48 മണിക്കൂറിനകം വാര്‍ഡിലേക്കു മാറ്റുമെന്നും അദ്ദേഹം ഭക്ഷണം കഴിച്ചുതുടങ്ങിയതായും ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. ഷര്‍മദ് അറിയിച്ചു.