ന്യൂഡല്‍ഹി: വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിനെ നാലാം സ്ഥാനത്തുനിന്നു മാറ്റി കളിപ്പിക്കണമെന്നു മുന്‍ താരം വി.വി.എസ്. ലക്ഷ്മണ്. പന്തിനെ ആക്രമണശൈലി നാലാം നന്പരിനു യോജിച്ചതല്ലെന്നും ലക്ഷ്മണ് പറഞ്ഞു.
തുടര്‍ച്ചയായ മത്സരങ്ങളില്‍ പന്ത് പരാജയപ്പെടുന്നത് ക്രിക്കറ്റ് വേദികളില്‍ ചര്‍ച്ചാ വിഷയമാണ്. പരിശീലകന് രവി ശാസ്ത്രി വരെ പന്തിന്റെ ഷോട്ട് സെലക്ഷനെ സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തിക്കഴിഞ്ഞു.
പന്ത് ആക്രമണ ബാറ്റിംഗ് ശൈലിയിലാണു കളിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തുന്പോള്‍ നാലാം നന്പറില്‍ ഈ ശൈലിയില്‍ കളിച്ച് വിജയിക്കാന്‍ പ്രയാസമാണ്- ലക്ഷ്മണ് പറഞ്ഞു. അഞ്ചാം നന്പറിലോ ആറാം നന്പരിലോ ആണ് പന്ത് ഇറങ്ങേണ്ടത്. ഈ പൊസിഷനുകളില്‍ പന്തിന് തന്റെ ആക്രമണോത്സുകത തുറന്നു പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കുമെന്നും ലക്ഷ്മണ് നിരീക്ഷിച്ചു.