ബിഗ് ബോസിലൂടെ പ്രക്ഷകപ്രീതി നേടിയ മോഡലാണ് ബഷീര്‍ ബഷി. ടിക് ടോകിലെ താരമാണ് ബഷീര്‍. അത്യാവശ്യം സൈബര്‍ ആക്രമണം നേരിടുന്ന താരം കൂടിയാണ് ബഷീറിപ്പോള്‍. രണ്ട് വിവാഹം കഴിച്ചിട്ടുണ്ട് എന്നതാണ് ഈ സൈബര്‍ ആക്രമണത്തിനു കാരണം.

രണ്ട് ഭാര്യമാര്‍ക്കൊപ്പം ചെയ്യുന്ന ടികിടോക്ക് വീഡിയോളും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ജീവിതത്തില്‍ രണ്ട് സുഹൃത്തുക്കള്‍ മാത്രമാണ് ഉള്ളതെന്നും ഷമീര്‍ , സനീഷ് എന്നാണവരുടെ പേരുകള്‍ എന്നും താരം പറയുന്നു. താരത്തിന്റെ കല്ലുമ്മക്കായ എന്ന വെബ് സീരിസ് പ്രേക്ഷക ശ്രദ്ദ നേടി കഴിഞ്ഞു. രണ്ടുഭാര്യമാരും, മക്കളും, സുഹൃത്തുക്കളും മാത്രമാണ് അതിലുള്ളത്.

 

വിവാഹ ജീവിതത്തെ കുറിച്ചും വിവദങ്ങളെ കുറിച്ചും ചോദിച്ചാല്‍, തന്റെ ഭാര്യമാര്‍ക്കില്ലാത്ത കുഴപ്പം പുറമേയുള്ളവര്‍ക്ക് എന്തിനാണ് എന്നാണ് ബഷീര്‍ ചോദിക്കുന്നത്. ഭാര്യമാരും കുട്ടികളും ഒരു വീടിനുള്ളില്‍ സന്തോഷത്തോടെ കഴിയുന്നു എന്നത് പലര്‍ക്കും അതിശയമാണെന്ന് ബഷീര്‍ പറയുന്നു.