ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്ബതികളാണ് ജെനിലിയ ഡിസൂസയും റിതേഷ് ദേശ്മുഖും. റിതേഷുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന ജെനിലിയ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ താരദമ്ബതികള്‍ തമ്മിലുള്ള യുദ്ധം പരസ്യമായി നടന്നിരിക്കുകകയാണ്. റിതേഷ് ആണ് ആദ്യം സോഷ്യല്‍ മീഡിയയിലൂടെ ഒരു മെമ് പോസ്റ്റ് ചെയ്തത്.

ദേഷ്യക്കാരിയായ ഒരു സ്ത്രീയുടെ പിന്നില്‍ ഒരു പുരുഷന്‍ ഉണ്ടാവുമെന്നായിരുന്നു മെമിലെ വിഷയം. ഇത് ജെനിലിയെ മെന്‍ഷന്‍ ചെയ്ത് കൊണ്ടാണ് താരം പറഞ്ഞതും. ഭര്‍ത്താവിനുള്ള മറുപടിയായി സമാനമായൊരു ട്രോള്‍ ആയിരുന്നു ജെനിലിയ പങ്കുവെച്ചത്. സാധാരണ ഭര്‍ത്താവ് എന്തെങ്കിലും സംസാരിക്കുമ്ബോള്‍ അദ്ദേഹമെന്താണ് പറയുന്നതെന്ന് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ അദ്ദേഹം തെറ്റായ കാര്യമാണ് പറയുന്നതെങ്കില്‍ ഞാന്‍ ഇടപെടുമെന്നും നടി പറയുന്നു.

താരങ്ങളുടെ ഈ യുദ്ധം കണ്ടതോടെ ആരാധകരും ഇടപ്പെട്ടു. താരദമ്ബതിമാരുടെ പോസ്റ്റിന് താഴെ രസകരമായ കമന്റുകളായി ആരാധകര്‍ എത്തി കൊണ്ടിരിക്കുകയാണ്. ബോളിവുഡിലെ പ്രമുഖ നടിയാണെങ്കിലും മലയാളമടക്കം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ജെനിലിയ അഭിനയിച്ചിട്ടുണ്ട്. 2003 ല്‍ റിലീസിനെത്തിയ തുജെ മേരി കസം എന്ന ചിത്രത്തിലൂടെയായിരുന്നു റിതേഷ് ദേശ്മുഖും ജെനിലിയയും നായിക നായകന്മാരായി അഭിനയിക്കുന്നത്.

2003 മുതല്‍ അടുപ്പത്തിലായിരുന്ന താരങ്ങള്‍ ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2012 ലായിരുന്നു വിവാഹിതാരവുന്നത്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖിന്റെ മകനാണ് റിതേഷ്. രണ്ട് ആണ്‍മക്കലാണ് ജെനിലിയ്ക്കും റിതേഷിനുമുള്ളത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും നടി വീണ്ടും സജീവമായി കൊണ്ടിരിക്കുകയാണ്.