മുംബൈ: മുംബൈയില്‍ മൂന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവതിക്ക് നാട്ടുകാരുടെ ക്രൂരമര്‍ദ്ദനം. പിതാവിന്റെ മടിയില്‍ നിന്നാണ് കുഞ്ഞിനെ യുവതി തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചത്.

മുംബൈയിലെ മാന്‍ഖര്‍ഡ് കോളനിക്ക് സമീപത്താണ് സംഭവം നടന്നത്. യുവതി കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നത് കണ്ട ബന്ധുക്കള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ മര്‍ദ്ദിച്ചത്.

തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുട്ടി തന്റേതാണെന്നാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവതി അവകാശപ്പെടുന്നത്. സംഭവത്തെ കുറിച്ച്‌ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.