എല്ലാ കാലവും വിവാദങ്ങളിലൂടെ പ്രശസ്തയായ നടിയാണ് രാഖി സാവന്ത്. അടുത്ത കാലത്ത് രാഖിയുടെ വിവാഹത്തെ കുറിച്ചായിരുന്നു പ്രശ്‌നങ്ങള്‍. താനും സുഹൃത്ത് ദീപകും നഗ്നരായി വിവാഹം കഴിക്കുമെന്നായിരുന്നു ആദ്യം നടി പറഞ്ഞത്. പിന്നീട് ദീപകുമായി അകന്ന രാഖി മറ്റൊരു ബിസിനസുകാരനെ അടുത്തിടെ വിവാഹം കഴിച്ചിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ രാഖി സാവന്ത് പുറത്ത് വിട്ട വീഡിയോ ആണ് തരംഗമാവുന്നത്. ഭര്‍ത്താവ് റിതേഷ് തന്നെ അവഗണിക്കുകയാണെന്നും തനിക്കത് സഹിക്കാന്‍ കഴിയില്ലെന്നുമാണ് നടി പറയുന്നത്. ‘നിങ്ങള്‍ എന്ത് പറഞ്ഞാലും ഞാന്‍ ചെയ്യാന്‍ തയ്യാറാണ്. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു… എന്നെ അവഗണിക്കരുതേ’ എന്നാണ് വീഡിയോയില്‍ നടി പറയുന്നത്.

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പാണ് താന്‍ വിവാഹിതയായ കാര്യം രാഖി തുറന്ന് പറഞ്ഞത്. പ്രവാസി വ്യവസായി റിതേഷ് ആണ് തന്റെ വരനെന്നും അദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ച്‌ താന്‍ ചിത്രങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും രാഖി പറഞ്ഞിരുന്നു. അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപിന്റെ കമ്ബനിയിലാണ് ജോലി ചെയ്യുന്നതെന്നും രാഖി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ നടിയുടെ അഭിനയമാണെന്നാണ് ആരാധകര്‍ പറയുന്നത്. രാഖി നല്ല നടിയാണെന്ന് പലരും പറയുന്നു. രണ്ടാഴ്ച മുന്‍പാണ് രാഖി സാവന്ത് രണ്ട് മാസം ഗര്‍ഭിണിയാണെന്നും വയറ്റില്‍ വളരുന്നത് തന്റെ കുഞ്ഞാണെന്നുമുള്ള അവകാശവാദവുമായി ദീപക് കലാല്‍ എത്തുന്നത്. എന്നാല്‍ താന്‍ പബ്ലിസിറ്റിക്ക് വേണ്ടി താന്‍ ചെയ്തതാണെന്ന് അദ്ദേഹം മാറ്റി പറഞ്ഞിരുന്നു.