ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുടെ ആക്രമണം നടത്താനുള്ള പദ്ധതി പൊളിച്ചുമാറ്റി സൈന്യം.കശ്മീരിലെ കഠുവായില്നിന്നും സുരക്ഷ സൈന്യം പിടികൂടിയത് 40 കിലോ സ്ഫോടക വസ്തുകളാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായി എന്നാണ് റിപ്പോര്‍ട്ട്. സ്ഫോടക വസ്തുകള്‍ പിടികൂടുന്നത് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നു കശ്മീരി പോലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ്.
പാക്കിസ്ഥാനിലെ ബാലക്കോട്ട് ഭീകര ക്യാമ്ബുകള്‍ വീണ്ടും സജീവമാകുന്നുവെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് അറിയിച്ചിരുന്ന്. അഞ്ഞൂറിലധികം ഭീകരര്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ കാത്തിരിക്കുന്നതായും റാവത്ത് വെളിപ്പെടുത്തി