മരട് ഫ്ളാറ്റ് കേസിൽ സുപ്രീംകോടതി അന്തിമ വിധി അനുസരിച്ചു പ്രവർത്തിക്കുമെന്നു മന്ത്രി എ.സി. മൊയ്തീൻ. ചീഫ് സെക്രട്ടറിയെ സുപ്രീംകോടതിയിൽ വിളിച്ചുവരുത്തി ശാസിച്ചതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി വിധി വന്നപ്പോൾ നിയമപ്രകാരം നടപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. വിധി നടപ്പാക്കാൻ ചുരുങ്ങിയ സമം മാത്രമാണു ലഭിച്ചത്. ചീഫ് സെക്രട്ടറി ഹാജരാകുന്നതിനു മുന്പു വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടികളുടെ വിവരങ്ങൾ സുപ്രീംകോടതിക്കു നൽകിയിരുന്നു. കൂടുതൽ സമയം നൽകണം എന്നാണു സർക്കാർ കോടതിയോട് ആവശ്യപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി.
അതി കഠിനമായ ശാസന എന്നാണു മാധ്യമങ്ങൾ കാണിച്ചത്. നിരീക്ഷണങ്ങൾ എങ്ങനെയാണു ശാസനയാകുന്നതെന്നു തനിക്കറിയില്ലെന്നും മന്ത്രി പറഞ്ഞു.