കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പില്‍ അത്ഭുതം സംഭവിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി. ഫലം ഇടതുപക്ഷത്തിന് എതിരായ വിധിയെഴുത്ത് ആകുമെന്നും അദ്ദേഹം പറഞ്ഞു . 176 പോളിംഗ് ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തുന്നത് . ശക്തമായ മത്സരം നടക്കുന്ന പാലായില്‍ മൊത്തം 13 സ്ഥാനാര്‍ത്ഥികളാണുള്ളത്.