കൊല്ലം: മരണവീട്ടിലേക്കു റീത്തുമായി വന്ന വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു. കൊല്ലം വെള്ളിമണ്‍ ഇടവട്ടം ചുഴുവന്‍ചിറ സ്വദേശി യദുകൃഷ്ണനാണു മരിച്ചത്. ശിവഗിരി പാങ്ങോട് സംസ്ഥാനപാതയില്‍ ഞായറാഴ്ചയായിരുന്നു അപകടം.
മുന്നിലുണ്ടായിരുന്ന സ്കൂട്ടര്‍ ഇടറോഡിലേക്കു തിരിയുന്നതു കണ്ടു ബ്രേക്ക് ചെയ്ത യദുവിന്റെ ബൈക്കിനു നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ യദുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. യദുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന പൂക്കട ഉടമയുടെ മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോളിടെക്നിക് വിദ്യാര്‍ഥിയായ യദു ഒഴിവുസമയത്ത് പൂക്കടയില്‍ സഹായിയായി ജോലി ചെയ്തിരുന്നു. ഇതിനിടെ റീത്ത് നല്കാന് പോകവെയാണ് യദു അപകടത്തില്‍പ്പെട്ടത്.