പാലാ: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കന്ന പാലായില്‍ വോട്ടിങ് ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ മെച്ചപ്പെട്ട പോളിങ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമും വോട്ട് രേഖപ്പെടുത്തി. അന്തരിച്ച കെഎം മാണിയുടെ ഭാര്യ കുട്ടിയമ്മയും ജോസ് കെ മാണിയും വോട്ട് രേഖപ്പെടുത്തി.
യുഡിഎഫ് വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും മാണിയുടെ പിന്‍ഗാമിയാണ് ജോസ് ടോമെന്നും കുട്ടിയമ്മ പറഞ്ഞു. പാലാ സെന്റ് തോമസ് സ്കൂളിലെ പോളിങ് ബൂത്തിലാണ് കുട്ടിയമ്മ വോട്ട് രേഖപ്പെടുത്തിയത്.
മണ്ഡലത്തിലെ മലയോര മേഖലയിലെ പോളിങ് ബൂത്തുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നില്ല. എന്നാല്‍ പട്ടണങ്ങളിലെ ബൂത്തുകളില്‍ വലിയ നിരയാണ് കാണുന്നത്. അതേസമയം ചില ബൂത്തുകളുടെ പ്രവര്‍ത്തനങ്ങളില്‍ പരാതിയുമായി യുഡിഎഫ് രംഗത്തെത്തി. പല ബൂത്തുകളിലും വെളിച്ചക്കുറവുണ്ടെന്നും വോട്ടിങ് യന്ത്രങ്ങള്‍ കാണാന്‍ വയ്യെന്നും ജോസ് കെ മാണി പറഞ്ഞു. പ്രശ്നം തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് കാനാട്ടുപാറ പോളിടെക്നിക്കിലെ 119ാം നമ്ബര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ മീനച്ചില്‍ പഞ്ചായത്തിലെ കൂവത്തോട് ഗവഎല്‍പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. നടി മിയ, പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവരും ആദ്യ മണിക്കൂറില്‍ വോട്ട് രേഖപ്പെടുത്തി.
ഒന്നാമത് തന്നെ വോട്ട് ചെയ്യാന്‍ പറ്റിയത് ഒന്നാമനാകാന്‍ പോകുന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നല്ല ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.പാലായില്‍ നൂറുശതമാനം വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പറഞ്ഞു.പാലായില്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹരി പറഞ്ഞു.