പാലാ: പാര്‍ട്ടിയില്‍ ചിലര്‍ക്ക് കുബുദ്ധിയും കുതന്ത്രങ്ങളുമാണ് കൈമുതലായുള്ളതെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം. പാലായിലെ ജനങ്ങള്‍ വിചാരിക്കുന്നതിലും പ്രബുദ്ധരാണ്. മാണി സാര്‍ ഒരിക്കലും കുബുദ്ധിയുടെയും കുതന്ത്രങ്ങളുടെയും ആശാനായിരുന്നില്ല. കെ.എം. മാണിയുടെ പിന്തുടര്‍ച്ചാവകാശം ഒരു കുടുംബത്തിനല്ല പാര്‍ട്ടിക്കാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചില്ല. ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാത്തതിന്‍റെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും ജോയ് എബ്രഹാം പറഞ്ഞു.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ പ്രമുഖ നേതാവായ ജോയ് എബ്രഹാമിന്‍റെ പ്രതികരണം പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകള്‍ അവസാനിച്ചില്ലെന്ന സൂചനയാണ് നല്‍കുന്നത്. പാലാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തോടെ പാരമ്യത്തിലെത്തിയ ജോസഫ്-ജോസ് കെ. മാണി ഗ്രൂപ്പ് തര്‍ക്കം യു.ഡി.എഫ് ഇടപെട്ടാണ് താല്‍കാലികമായി പരിഹരിച്ചത്.