പ്രധാനമന്ത്രിക്ക് ഹ്യൂസ്റ്റൺ നഗരത്തിന്റെ സ്നേഹാദരം. എൻആർജി സ്റ്റേഡിയത്തിലെ സീറ്റുകൾ ഭൂരിഭാഗവും നിറഞ്ഞുകഴിഞ്ഞു. ഹൗഡി മോദി പരിപാടിക്ക് കലാപരിപാടികളോടെ തുടക്കമായി. മേയർ സിൽവസ്റ്റർ ടെർണർ ഹ്യൂസ്റ്റൺ നഗരത്തിന്റെ താക്കോൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഹൗഡി മോദി വേദിയിലെത്തി, ആവേശത്തോടെ വരവേറ്റ് സദസ്സ്. മികച്ച ദിവസമായിരിക്കുമെന്നും , ട്രംപുമൊത്ത് സമയം ചെലവഴിക്കുന്നതിനായി കാത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഹൂസ്റ്റണിൽ സുഹൃത്തിനൊപ്പം പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നുവെന്ന് ട്വീറ്റ് ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഡെമോക്രാറ്റിക് പാർട്ടിയിലെയും റിപ്പബ്ലിക്കൻ പാർട്ടിയിലെയും നേതാക്കളും ഗവർണർമാരും മേയർമാരും സെനറ്റർമാരും പങ്കെടുക്കുന്ന ഹൗഡി മോദി പരിപാടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഉതകുമെന്നാണു കരുതപ്പെടുന്നത്. ടെക്സസിലെ ഹൂസ്റ്റണ്‍ അമേരിക്കയിലെ നാലാമത്തെ വലിയ നഗരമാണ്. ഇന്ത്യാ-യുഎസ് വാണിജ്യത്തിന്റെ പത്തുശതമാനവും ടെക്സസ് കേന്ദ്രീകരിച്ചാണ്. ബ്രസീൽ, ചൈന, മെക്സിക്കോ എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ഇന്ത്യയാണ് ഹൂസ്റ്റണിന്റെ ഏറ്റവും വലിയ വാണിജ്യ പങ്കാളി.