വാന്‍കൂവര്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന 2019 ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 15 ഞായറാഴ്ച പൂര്‍വാധികം ഭംഗിയോടെ അരങ്ങേറി. കേരളത്തനിമ യുടെ പ്രതിരൂപമായ തിരുവാതിരയോട് കൂടിയായിരുന്നു ഈ വര്‍ഷത്തെ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.  തുടര്‍ന്ന് അരങ്ങേറിയ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ സദസ്സിനെ ഒന്നടങ്കം ജന്മനാടിന്‍റെ മധുരസ്മരണകളിലാഴ്ത്തി.

ഓണം എവിടെയുണ്ട് എന്ന കേട്ടാലും മലയാളികള്‍ ഒന്നിച്ചു കൂടും. കാനഡയില്‍ ഇന്നലെ  ഇന്നലെ വന്നവരും  ഒരുപാടു നാളുകള്‍ക്കു മുന്‍പേ വന്നവര്‍ ആണെങ്കിലും ഓണത്തിന് എത്തിച്ചേരുവാന്‍  എത്ര ദൂരത്തില്‍ ആയിരുന്നാലും. ഓണത്തിന് ഒത്തുചേരുമ്പോള്‍ ,എല്ലാ മലയാളികളും ഒത്തുചേരാന്‍ ആയിട്ട് എത്തിച്ചേര്‍ന്നു.  ഉള്ളവന്‍ ആണെങ്കിലും ഇല്ലാത്തവന്‍ ആണെങ്കിലും എല്ലാവരും ഒരുമയോടെ ഓണം ആഘോഷിക്കുന്നു.   നാട്ടില്‍നിന്ന് അടുത്ത കാലത്ത്  കാനഡയില്‍ ഉപരിപഠനത്തിനു വന്ന. യുവജനങ്ങളുടെ പരിപാടി വളരെ നന്നായിരുന്നു. അവരുടെ ആവേശവും. ഓണ പരിപാടിക്ക് കൊഴുപ്പേകി. ഒട്ടും കുറവല്ലായിരുന്നു ഇവിടെ ജനിച്ചുവളര്‍ന്ന കുട്ടികളുടെ പരിപാടികള്‍.

കാനഡയില്‍ വന്നാല്‍ ആരും കാണാന്‍ കൊതിക്കുന്ന സ്ഥലമാണ്. ബ്രിട്ടീഷ് കൊളംബിയയിലെ വിറ്റോറിയ എന്ന സ്ഥലം. ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്നാണ്  എല്ലാ മലയാളികളും താമസിക്കാന്‍ കൊതിക്കുന്ന സ്ഥലം. വിക്ടോറിയയില്‍ ഏറ്റവും കൂടുതല്‍  കോളേജില്‍ പഠിക്കാന്‍ ആയിട്ടാണ് വിദ്യാര്‍ഥികള്‍ വന്നുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത് വിറ്റോറിയ യിലേക്കാണ്.

കാനഡയിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് മഞ്ഞുവീഴ്ച കുറവാണ്  വിക്ടോറിയയില്‍ നിന്ന് ഏകദേശം  50 കിലോമീറ്റര്‍ അകലത്തില്‍ വീടിനും വിലക്കുറവുണ്ട്. ജോലി കിട്ടാനും എളുപ്പമുണ്ട്. അതുകൊണ്ടാണ് ആളുകള്‍ കൂടുതലും  ഐലന്‍ഡില്‍ താമസിക്കാന്‍ കൊതിക്കുന്നത്. ഏറ്റവും വിലകൂടിയ സ്ഥലങ്ങളിലൊന്നാണ് വിക്ടോറിയയും. കാനഡയിലെ ഏറ്റവും കൂടുതല്‍ വീടുകള്‍ക്ക് വിലയുള്ള സ്ഥലങ്ങളിലൊന്നാണ്   വാന്‍കൂവര്‍ ,വിക്ടോറിയയും.

കാനഡയുടെ തെക്കേ അറ്റത്തായി കിടക്കുന്ന ഈ ഐലന്‍ഡിലെ പല ഭാഗത്തു നിന്നുമായി 230 ഓളം മലയാളികള്‍ ഓണാഘോഷത്തില്‍ പങ്കെടുത്തു. ഇത്രയും വിപുലമായ ഓണാഘോഷം ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു. അതിന്‍റെ ആവേശവും അലയൊലിയും പൂരപ്പറമ്പില്‍ എന്നപോലെ ആദിമുതല്‍ അന്ത്യംവരെയും നിറഞ്ഞുനിന്നിരുന്നു. ഓണാഘോഷത്തിന് നേതൃത്വം നല്‍കിയത് ജെയിന്‍, പ്രവീണ്‍, പ്രതീഷ്, ബേസില്‍, പ്രദീപ് മേനോന്‍, ജെയിന്‍ ഷാ, സതീഷ്, ജെറി, അജന്ത  സ്റ്റില്ലി, ജാസ്മിന്‍ എന്നിവരായിരുന്നു.

കൈരളി കാറ്ററിങ് ഒരുക്കിയ ഗംഭീര സദ്യ ഓണാഘോഷത്തിന് എടുത്തുപറയത്തക്ക സവിശേഷതകളില്‍ ഒന്നായിരുന്നു. കലാരൂപങ്ങളുടെ മേന്മയും അവതരിപ്പിക്കുന്നവരുടെ  അര്‍പ്പണബോധവും ഓണാഘോഷത്തെ അവിസ്മരണീയമാക്കി.

പൂപ്പൊലി പാട്ടും അത്തപ്പൂക്കളവും വഞ്ചിപ്പാട്ടിന്റെ ഈണത്തിനപ്പുറം  അത്യന്തം ആവേശകരമായ ഒരു വടംവലി മത്സരത്തോടെയാണ് വിമ 2019 ഓണാഘോഷത്തിന് പരിസമാപ്തി കുറിച്ചത്. കുട്ടികളുടെ വടംവലി മത്സരം കൗതുകകരമായ ഒരു കാഴ്ചയായിരുന്നു. രാവിലെ 11 മണിയോടെ ആരംഭിച്ച ഓണാഘോഷം വൈകുന്നേരം 6 മണി വരെ നീണ്ടുനിന്നു.

ഷിബു കിഴക്കെക്കുറ്റ് അറിയിച്ചതാണിത്.