ഫ്രണ്ട്സ് ഓഫ് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഡാളസിൽ ട്വന്‍റി 20 ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 29ന് ആരംഭിക്കുന്ന മത്സരങ്ങൾ ഒക്ടോബർ 20 വരെ നീണ്ടു നിൽക്കും. എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞു 3.30ന് ഗാർലന്‍റ് ഒ ബാനിയൻ പാർക്കിലാണ് മത്സരങ്ങൾ.ഒക്ടോബർ 20 നാണ് ഫൈനൽ. ജേതാക്കൾക്ക് ട്രോഫിയും കാഷ് അവാർഡും സമ്മാനിക്കും.

സ്ട്രൈക്കേഴ്സ്, സിസ്കേഴ്സ്, സ്പാർക്ക്, ടസ്ക്കേഴ്സ്, സ്പാർക്ക് II , ആർസിസി, ഫ്രണ്ട്സ് ഓഫ് ഡാളസ്, റാപ്ച്ചേഴ്സ് എന്നീ എട്ടു ടീമുകളാണ് ടൂർണമെന്‍റിൽ മാറ്റുരയ്ക്കുക. ജസ്റ്റിൻ വർഗീസാണ് ഗ്രാൻഡ് സ്പോൺസർ. മത്സരം കാണുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക് : ബിനു വർഗീസ് 404 803 7378, ബിനോസ ശാമുവേൽ 972 333 7712.