മെരിലാന്‍ഡ്: നിത്യ സഹായ മാതാവിന്‍റെ (ഔവര്‍ ലേഡി ഓഫ് പെര്‍പവല്‍ ഹെല്പ്പ്) നാമധേയത്തിലുള്ള സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണിന്‍റെ അടിസ്ഥാന ശില വെഞ്ചരിക്കല്‍ ചടങ്ങ് സെപ്റ്റംബര്‍ 22 ന് (ഞായർ) വൈകുന്നേരം 5 ന് 20533 സയോണ്‍ റോഡില്‍ നടക്കും.
ഷിക്കാഗോ സെന്‍റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ രൂപത സഹായ മെത്രാന്‍ മാര്‍ ജോയ് അലപ്പാട്ട് ചടുങ്ങുകൾക്ക് കാര്‍മികത്വംവഹിക്കും. സമീപത്തുള്ള മോണ്ട്‌ഗോമറി വില്ലേജിലെ മദര്‍ ഓഫ് ഗോഡ് കമ്യൂണിറ്റിയില്‍ ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന സമൂഹബലിയിൽ 9 പുരോഹിതര്‍ പങ്കെടുക്കും.
തുടര്‍ന്നു പുതിയ പള്ളി പണിയുന്ന സ്ഥലത്ത് എത്തുന്ന എല്ലാവരെയും താലപ്പൊലി, ചെണ്ടമേളം എന്നിവയോടെ സ്വീകരിക്കും. ഷെല്ലിന്‍ ജോസും ബ്രിജിറ്റ് തോമസും ക്രമീകരിച്ച താലപ്പൊലിയില്‍ സണ്‍ഡേ സ്കൂള്‍ വിദ്യാർഥികളും പങ്കെടുക്കും.ഹരി നമ്പ്യാര്‍ നയിക്കുന്ന ഡിസി താളം ആണ് ചെണ്ടമേളം നടത്തുക.
സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികളുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ ഔദ്യോഗിക ചടങ്ങ് ആരംഭിക്കും. മിഷന്‍ ഡയറക്ടര്‍ ഫാ. റോയ് മൂലേചാലില്‍ സ്വാഗതവും ഫാ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ (സെന്‍റ് തോമസ് രൂപതയുടെ മുന്‍ വികാരി ജനറലും എസ്ബി കോളജ് മുന്‍ പ്രിന്‍സിപ്പലും) ഫാ. മാത്യു പുഞ്ചയില്‍ (മുന്‍ മിഷന്‍ ഡയറക്ടറും ഇപ്പോള്‍ എഡിന്‍ബര്‍ഗ്, ടെക്‌സസ് ഡിവൈന്‍ മെഴ്‌സി ചര്‍ച്ച് വികാരിയും) ഫാ. വിനോദ് മഠത്തിപറമ്പില്‍ (ഫിലഡൽഫിയ സെന്‍റ് തോമസ് ചർച്ച് വികാരി) എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും. ജെറിന്‍ സക്കറിയ ധനസമാഹരണത്തിനുള്ള പുതിയ ഗോ ഫണ്ട് മീ പേജ് പേജ്പരിചയപ്പെടുത്തും. പേജ് ഔദ്യോഗികമായി മാര്‍ ജോയ് അലപ്പട്ട് ലോഞ്ച് ചെയ്യും. പൂജ മുട്ടത്ത് പുതിയ ചര്‍ച്ച് വെബ്‌സൈറ്റും ഫേസ്ബുക്ക് പേജും പരിചയപ്പെടുത്തും. തുടർന്നു ബിഷപ് ലോഞ്ച് ചെയ്യും.