ഉപതെരഞ്ഞെടുപ്പ് ആസന്നമായ വട്ടിയൂർകാവിലെ ഇടതുപക്ഷ സ്ഥാനാർഥി ആരാണെന്ന് മൂന്ന് ദിവസത്തിനുള്ളിൽ അറിയാം. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏറെ സ്വീകാര്യനായ സ്ഥാനാർഥിയാകും വട്ടിയൂർകാവിൽ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസും ബിജെപിയും സ്ഥാനാർഥി ചർച്ചകൾ സജീവമാക്കിയതിനു പിന്നാലെയാണ് ഇടതു സ്ഥാനാർഥി മൂന്ന് ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്ന് പ്രഖ്യാപനം വന്നത്.
കെ.എസ്.സുനിൽ കുമാർ, വി.കെ.പ്രശാന്ത്, ടി.എൻ.സീമ എന്നിവരുടെ പേരുകളാണ് ഇടതിന്റെ പരിഗണനയിലുള്ളതെന്നാണ് റിപ്പോർട്ട്. പീതാംബരക്കുറുപ്പ്, പത്മജ വേണുഗോപാൽ, പി.സി.വിഷ്ണുനാഥ് തുടങ്ങിയവരുടെ പേരുകൾ യുഡിഎഫ് പരിഗണിക്കുന്നുവെന്നും വിവരങ്ങൾ ഉണ്ട്.
കുമ്മനം രാജശേഖരൻ, വി.വി.രാജേഷ്, പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എസ്.സുരേഷ് എന്നിവരുടെ പേരുകളാണ് ബിജെപി പരിഗണയിലുള്ളത്.