ഹൂസ്റ്റന്‍: ഹൂസ്റ്റനില്‍ കശ്മീരി പണ്ഡിറ്റുകളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഴാഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി ഹൂസ്റ്റനില്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി. കശ്മീരിലെ നിര്‍ണായ തീരുമാനത്തിന് സംഘം പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചു.

സിഖ്, ദാവൂദി ബൊഹ്റ സമുദായാംഗങ്ങളേയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ഹൗഡി മോദി പരിപാടിയില്‍ പ്രസിഡന്‍റ്  ഡോണൾഡ് ട്രംപ് പങ്കെടുക്കും.അമേരിക്കയിലെ ഇന്ത്യക്കാര്‍ ഒരുക്കുന്ന പരിപാടിയില്‍ ആദ്യമായാണ് യുഎസ് പ്രസിഡന്‍റ് പങ്കെടുക്കുന്നത്.