ഹോങ്കോങ്: ചൈനയ്ക്കെതിരെ ജനാധിപത്യാവകാശങ്ങള്‍ക്കായി പോരാടുന്ന ഹോങ്കോങ്ങിലെ പ്രക്ഷോഭകരും പൊലീസും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ചൈനയുടെ അതിര്‍ത്തിയോടു തൊട്ടുകിടക്കുന്ന വടക്കു പടിഞ്ഞാറന്‍ പട്ടണമായ ട്യുന്‍ മുന്നില്‍ പ്രക്ഷോഭകര്‍ ഉപരോധം തീര്‍ത്തപ്പോള്‍ പൊലീസ് കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു.

എപ്പോഴുത്തായും പോലെ കറുപ്പു വസ്ത്രങ്ങള്‍ അണിഞ്ഞ് കുടകളുമായി ആയിരങ്ങള്‍ റാലിയില്‍ പങ്കെടുത്തിരുന്നു. പ്രകടനത്തിനിടിയില്‍ സര്‍ക്കാര്‍ ഓഫിസിനു മുകളില്‍ ഉയര്‍ത്തിയിരുന്ന ചൈനയുടെ പതാക പ്രക്ഷോഭകര്‍ കത്തിച്ചു. തുടര്‍ന്നു പൊലീസെത്തി ഇവരില്‍ ചിലരെ അറസ്റ്റ് ചെയ്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.