ആലപ്പുഴ: ഉപതെരഞ്ഞെടുപ്പില്‍ അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാര്‍ഥികള്‍ വേണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അരൂരില്‍ ഭൂരിപക്ഷം സമുദായത്തെ പരിഗണിക്കുക മര്യാദയാണെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെയും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനെയും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സിപിഎമ്മിന് സംഘടനാപരമായി ശക്തിയുണ്ടെങ്കിലും എടാ പോടാ ശൈലി അവര്‍ മാറ്റേണ്ടിയിരിക്കുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.