കോട്ടയം: സീറോ മലബാര്‍ ഷിക്കാഗോ രൂപതാംഗമായ ഫാ. സക്കറിയാസ് തൊട്ടുവേലില്‍ (61) ഗുജറാത്തില്‍ നിര്യാതനായി.

മാന്‍വെട്ടം തൊട്ടുവേലില്‍ (കിണറുകുത്തിക്കാലായില്‍) പരേതരായ വര്‍ക്കി- മറിയക്കുട്ടി ദന്പതികളുടെ മകനാണ്. ഏതാനും വര്‍ഷങ്ങളായി ഷംഷാബാദ് രൂപതയുടെ കീഴില്‍ ഗുജറാത്തില്‍ സേവനം ചെയ്തുവരികയായിരുന്നു.

ഗാര്‍ലാന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, കോറല്‍ സ്പ്രിങ്ങ്‌സ്, ഹ്യൂസ്റ്റണ്‍ തുടങ്ങിയ ഇടവകകളിലും വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൃദയാഘാതമായിരുന്നു മരണകാരണം