അ​ല്‍​ഖോ​ബാ​ര്‍: റി​യാ​ദി​ല്‍ നി​ന്ന് അ​ല്‍​ഖോ​ബാ​റി​ലെ സു​ലൈ​മാ​ന്‍ ഹ​ബീ​ബ് ഹോ​സ്പി​റ്റ​ലി​ലെ മ​ല​യാ​ളി ന​ഴ്സു​മാ​രു​മാ​യി വ​രു​ക​യാ​യി​രു​ന്ന മി​നി ബ​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. ബ​സ് ട്ര​ക്കി​നു പി​ന്നി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തില്‍ ഒ​രാ​ള്‍​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു. വാ​ഹ​ന​ത്തിന്റെ അ​തി​വേ​ഗ​വും ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​തു​മാ​ണ് അ​പ​ക​ട കാ​ര​ണം. ഡ്രൈ​വ​റെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.