കേരളത്തില്‍ ഒരുപാട് പേരുടെ ജീവിതം മാറ്റിമറിച്ച ഗെയിം ഷോ ആയ ‘നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍’ വീണ്ടും എത്തുന്നു. സുരേഷ് ഗോപി തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഏഷ്യാനെറ്റില്‍ ആയിരുന്നു ഇത്രയും കാലം ഈ ഗെയിം ഷോ സംപ്രേക്ഷണം ചെയ്തത്.

എന്നാല്‍ ഇത്തവണ നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ എത്തുന്നത് മഴവില്‍ മനോരമയിലാണ്. പരിപാടിയില്‍ പങ്കെടുക്കാനുള്ള ആദ്യ ഘട്ടമായ എഴു ചോദ്യങ്ങള്‍ തിങ്കളാഴ്ച 9 മണി മുതല്‍ ആരംഭിക്കും.

ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ അവതാരകനായി എത്തിയ കോന്‍ ബനേക ക്രോര്‍പതി ഹിറ്റായതോടെ ആണ് മറ്റ് പ്രാദേശിക ഭാഷകളില്‍ കൂടി പരിപാടി എത്തിയത്. മലയാളത്തില്‍ തുടക്കം മുതല്‍ പരിപാടിയുടെ അവതാരകന്‍ സുരേഷ് ഗോപി ആയിരുന്നു.